09 May 2024 Thursday

കുറ്റിപ്പുറം ഹൈസ്കൂള്‍ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ckmnews

കുറ്റിപ്പുറം ഹൈസ്കൂള്‍ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി


കുറ്റിപ്പുറം:ഭാരതപ്പുഴയില്‍ ഹൈസ്കൂള്‍ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മീന്‍ പിടിക്കുന്നവരാണ് മൃതദേഹം കണ്ടത്.ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.50 വയസോളം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.തിരൂര്‍ ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു.ആശുപത്രിയിലേക്ക് മാറ്റി.കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു