09 May 2024 Thursday

തൃശൂര്‍-കുറ്റിപ്പുറം പാത നാലുവരിയാക്കും; 96.47 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ckmnews

തൃശൂര്‍-കുറ്റിപ്പുറം പാത നാലുവരിയാക്കും; 96.47 കോടി രൂപ അനുവദിച്ച് ധനവകുപ്പ്


തൃശൂര്‍-കുറ്റിപ്പുറം റോഡ് നാല് വരിപ്പാതയാക്കുന്നതിന് 96.47 കോടി രൂപ പദ്ധതിക്ക്‌ ധന വകുപ്പ്‌ അംഗീകാരം നൽകി അനുവദിച്ചു. നാല് വരി പാത പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം ഏറ്റെടുക്കണമെന്ന് എംഎൽഎമാർ അടക്കം ആവശ്യപ്പെട്ടിരുന്നു.


പ്രളയത്തിൽ തകർന്ന റോ‍ഡുകളുടെയും ചെറു പാലങ്ങളുടെയുമടക്കം പുനർനിർമാണം ലക്ഷ്യമിട്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്‌ റോഡ്‌ നവീകരണം.


കെ.എസ്‌.ടി.പിയ്‌ക്കാണ്‌ നിർവഹണ ചുമതല.ജംഗ്‌ഷനുകളുടെ വികസനം, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചെറിയ പാലങ്ങൾ, നിരവധി കലുങ്കുകൾ, ഓട നിർമാണം, സ്ഥിരം തകർച്ച ഉണ്ടാകുന്ന മേഖലകളിൽ കോൺക്രീറ്റ് റോഡ്, റോഡിന് ഇരുവശവും ഇന്റർലോക്ക് നടപ്പാത, റോഡ് സുരക്ഷാ ഉപകരണങ്ങൾ, മാർക്കിങ്ങുകൾ, സുരക്ഷാ ബോർഡുകൾ, ദിശാ സൂചനകൾ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെയാണ്‌ നവീകരണ പദ്ധതിയെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു