09 May 2024 Thursday

ഗാന്ധിജിയെ കൊന്നതും ബാബരി മസ്ജിദ് തകർത്തതും രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങൾ:അബ്ദുൽ മജീദ് ഫൈസി

ckmnews

ഗാന്ധിജിയെ കൊന്നതും ബാബരി മസ്ജിദ് തകർത്തതും രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങൾ:അബ്ദുൽ മജീദ് ഫൈസി 


ചങ്ങരംങ്കുളം : ഗാന്ധിജി വധിക്കപ്പെട്ടതും ബാബരി മസ്ജിദ് തകർക്കപ്പെട്ടതും രാജ്യത്ത് നടന്ന രണ്ട് ഭീകരാക്രമണങ്ങൾ ആണെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.ഗാന്ധിജിയെ കൊന്നത് ഒറ്റവെടിക്കാണെങ്കിൽ ബാബരി മസ്ജിദ് തകർത്തത് ഇഞ്ചിഞ്ചായിട്ടായിരുന്നു എന്നതാണ് രണ്ടിന്റെയും വ്യത്യാസം.എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച 'ബാബരി അനീതിയുടെ 31 വർഷങ്ങൾ' എന്ന പേരിൽ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.മുസ്ലീംങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന മസ്ജിദ് അധികാരികളുടെ ഒത്താശയോടെ  കൈയടക്കുകയാണ് ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ഒരു സമൂഹത്തിന് എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുക.സുപ്രീംകോടതി അന്തിമ വിധി പറഞ്ഞ കേസിൽ ഇനിയും നാം പ്രതിഷേധിക്കണോ എന്ന് ചോദിക്കുന്നവർ ഫാസിസത്തോട് സമരസപ്പെടുകയാണ് ചെയ്യുന്നത്.75 വർഷമായി ഈ നീതി നിഷേധം തുടങ്ങിയിട്ട്.മതേതരത്വമെന്ന മേലങ്കി ചാർത്തിയവർ അടക്കം സർക്കാർ ഒത്താശയോടെ പള്ളി തകർക്കുകയും കൈയടക്കുകയുമായിരുന്നു.സി.പി.എം. ആചാര്യൻ 

ഇം എം എസിന്റെ വീട്ടിൽ നിന്ന് പൂജിച്ചയച്ച ഇഷ്ടികയടക്കം മുസ്ലീംങ്ങളുടെ രക്തത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രമതിലുകളിലുണ്ട്.ഞങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധ ശക്തിയെന്ന് പറയുന്നവരുടെ പൊയ്മുഖമാണ് നമ്മൾ തിരിച്ചറിയേണ്ടതെന്ന് അദ്ധേഹം പറഞ്ഞു.യോഗത്തിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം ഫത്താഹ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, വെൽഫയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ്പൊന്നാനി,എസ്.ഡി.ടി.യു ജില്ല സെക്രട്ടറി ബിലാൽ പൊന്നാനി, വിമൻസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ സമിതി അംഗം റെജീന  പൊന്നാനി,ജില്ലാ സമിതി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി,ജുബൈർ കല്ലൻ, തവനൂർ മണ്ഡലം പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി തിരുത്തി, തിരൂർ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിംകുട്ടി,തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ജാഫർ ചെമ്മാട്, താനൂർ മണ്ഡലം പ്രസിഡണ്ട് സദക്കത്തുള്ള,പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം ചന്ദ്രൻ അയിരൂർ എന്നിവർ സംസാരിച്ചു.പരിപാടിയിൽ പങ്കെടുത്തവർക്ക് പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി നന്ദി പറഞ്ഞു.