09 May 2024 Thursday

ചങ്ങരംകുളം വളയംകുളത്ത് വാഹനാപകടം:വിദ്യാർത്ഥിക്ക് പരിക്ക്

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിൽ വളയംകുളത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു.പാവിട്ടപ്പുറം സ്വദേശി ഫാസിൽ (21)നാണ് പരിക്കേറ്റത്.ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് വളയംകുളം സെന്ററിൽ വച്ച് മുൻപിൽ പോയിരുന്ന ഗുഡ്സ് വാനിന് പുറകിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ ഫാസിലിനെ അസ്സബാഹ് കോളേജിലെ വിദ്യാർത്ഥികൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു