09 May 2024 Thursday

ചങ്ങരംകുളം ഉപ്പുങ്ങല്‍ ഗുഡ്സ് വാന്‍ പാടത്തേക്ക് മറിഞ്ഞു:ഡ്രൈവര്‍ക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളം ഉപ്പുങ്ങല്‍ ഗുഡ്സ് വാന്‍ പാടത്തേക്ക് മറിഞ്ഞു:ഡ്രൈവര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:ഉപ്പുങ്ങലില്‍ ഗുഡ്സ് വാന്‍ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.ചമ്മണൂര്‍ ആറ്റുപറമ്പില്‍ വീട്ടില്‍ ഷെമീര്‍ (22)നാണ് പരിക്കേറ്റത്.ഇയാളെ പുന്നയൂര്‍കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം.ചങ്ങരംകുളം റോഡില്‍ എഇഒ ഓഫീസിന് അടുത്തുള്ള വയലിലേക്കാണ് ഗുഡ്സ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.റോഡിലെ കുഴികളാണ് അപകത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.റോഡിന്റെ പ്രവൃത്തി തുടങ്ങിയെങ്കിലും മാസങ്ങളായി നവീകരണ പ്രവൃത്തി മുടങ്ങി കിടക്കുകയാണെന്നും റോഡില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു