09 May 2024 Thursday

കാന്തള്ളൂർ ക്ഷേത്രം തന്ത്രി ചുമതലയേറ്റു

ckmnews


വട്ടംകുളം: കാന്തള്ളൂർ  മഹാദേവ ക്ഷേത്രത്തിലെ തന്ത്രിയായി പുരാതനമായി  ക്ഷേത്രത്തിൻ്റെ താന്ത്രിക സ്ഥാനീയരായ തൃശൂർ പേരാമംഗലം കീഴ് മുണ്ടയൂർ മന നീലകണ്ഠൻ നമ്പൂതിരിപ്പാട് ചുമതലയേറ്റു. ക്ഷേത്രം ഊരാളൻ വൈദികൻ തൈക്കാട് നീലകണ്ഠൻ നമ്പൂതിരി വസ്ത്രവും ദക്ഷിണയും നൽകി തന്ത്രീ വരണം നടത്തി. സഹതന്ത്രി മഠത്തിൽ മുണ്ടയൂര് അരുൺ നമ്പൂതിരി ,മേൽശാന്തി മംഗലം സച്ചിൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. രക്ഷാധികാരി ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്റർ, പ്രസിഡൻ്റ് പി വി മോഹനൻ, പുനർ നിർമ്മാണ കമ്മിറ്റി പ്രസിഡൻറ് എ പി രാമകൃഷ്ണൻ, സെക്രട്ടറി സുരേഷ് മേച്ചേരി, ഖജാൻജി സജി മാസ്റ്റർ, കെ എ കൃഷ്ണൻ, കെ ടി സുന്ദരൻ, സി കെ ബാബു, പി വി രാജൻ, സി രഘുനാഥൻ എന്നിവർ സംബന്ധിച്ചു.