09 May 2024 Thursday

I. N. I. C. E. T. പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഡോക്ടർ അശ്വതിയെ അനുമോദിച്ചു

ckmnews

I. N. I. C. E. T. പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഡോക്ടർ അശ്വതിയെ അനുമോദിച്ചു


ചങ്ങരംകുളം:രാജ്യത്തെ ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പരീക്ഷയായ I. N. I. C. E. T. പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഡോക്ടർ അശ്വതി എസ് നായർ.ചാലിശ്ശേരി റോയല്‍ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി കൂടിയായ റാങ്ക് ജേതാവ് ഡോക്ടർ അശ്വതിയെ കോളേജിൽ നടന്ന ചടങ്ങില്‍ സഹപ്രവര്‍ത്തകരും കോളേജ് അധികൃതരും ചേര്‍ന്ന് അനുമോദിച്ചു.പ്രിൻസിപ്പാൾ ഡോക്ടർ അനുരാധ സുനിലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കല്ലായിൽ സേതു ഹാജി പെരിയോ ഡോണ്ട് ഡിക്സ് ഡിപ്പാർട്ട്മെന്റ്H. O. D.ഡോക്ടർ ബിനുരാജ് കെ ആർ  എന്നിവർ അനുമോദനം അര്‍പ്പിച്ചു.പ്രിൻസിപ്പാൾ മൊമെന്റേയും ഡോക്ടർ ബിനി രാജ്  സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി സാബിർ പി എം ഡയറക്ടർ ടിപി ഹൈദരാലി മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.