09 May 2024 Thursday

നവകേരള സദസ്സ് ; നാളത്തെ കുന്നംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി പിന്‍വലിച്ചു

ckmnews



നവകേരള സദസ്സിന്റെ ഭാഗമായി കുന്നംകുളം, ഗുരുവായൂര്‍, ചേലക്കര, വടക്കാഞ്ചേരി, മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04.12.23) പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചു. സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സൗഹചര്യത്തിലാണ് നേരത്തെ നല്‍കിയ അവധി പിന്‍വലിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.

മറ്റിടങ്ങളിലെ അവധിയ്ക്ക് മാറ്റമില്ല. ഇത് പ്രകാരം അഞ്ചാം തീയതി ചൊവ്വാഴ്ച മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ എന്നിവടങ്ങളിലെയും, ആറാം തീയതി ബുധനാഴ്ച കയ്പമംഗലം, കൊടുങ്ങല്ലൂര്, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവടങ്ങളിലെയും ഏഴാം തീയതി വ്യാഴാഴ്ച ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങള്‍ക്ക് അവധിയായിരിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസത്തിനു പകരമായി മറ്റൊരു അവധി ദിവസം പ്രവൃത്തിദിനമായിരിക്കും.