09 May 2024 Thursday

കല്ലുംപുറം ചാലിശ്ശേരി റോഡിലെ പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളി

ckmnews

കല്ലുംപുറം ചാലിശ്ശേരി റോഡിലെ പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളി


ചങ്ങരംകുളം:കല്ലുംപുറം ചാലിശ്ശേരി റോഡിലെ അടിമന താഴത്ത് പാടശേഖരത്തിൽ

ശുചിമുറി മാലിന്യം തള്ളിയ നിലയിൽ.തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയായ കല്ലുംപുറം ചാലിശ്ശേരി റോഡിലെ അടിമനത്താഴം പാടശേഖരത്തിലാണ് രാത്രിയുടെ മറവിൽ വ്യാപകമായി ശുചിമുറി മാലിന്യം ഒഴുക്കിയിരിക്കുന്നത്.കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത വിധം മാലിന്യ നിക്ഷേപം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന്

കർഷകർ പറഞ്ഞു.അതിനായി മേഖലയിൽ സി സി ടി വി ക്യാമറ സ്ഥാപിക്കുന്നതിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും

കർഷകർ പറഞ്ഞു.സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു