09 May 2024 Thursday

കല്ലുപുറം സിറാജുല്‍ ഉല്ലും ഇംഗ്ലീഷ് സ്‌കൂളില്‍ ആദരണീയം ചടങ്ങും,ഏകദിന സെമിനാറും നടന്നു

ckmnews

കല്ലുപുറം സിറാജുല്‍ ഉല്ലും ഇംഗ്ലീഷ് സ്‌കൂളില്‍ ആദരണീയം ചടങ്ങും,ഏകദിന സെമിനാറും നടന്നു


കല്ലുപുറം സിറാജുല്‍ ഉല്ലും ഇംഗ്ലീഷ് സ്‌കൂളില്‍ പ്രകൃതി സംരക്ഷണസംഘം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരണീയം ചടങ്ങും, ഏകദിന സെമിനാറും നടന്നു.രാവിലെ സ്‌കൂളില്‍ നടന്ന ചടങ്ങ് എഴുത്തുക്കാരന്‍ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ജോയിന്‍ സെക്രട്ടറി സുബൈര്‍ അധ്യക്ഷത വഹിച്ചു. ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് എം.ബാലാജി മുഖ്യാതിഥിയായിരുന്നു.

പ്രകൃതിയും മനുഷ്യനും എന്ന സെമിനാര്‍ തോംസണ്‍ പി.സി.നയിച്ചു. യുവ എഴുത്തുക്കാരന്‍ ലിജിന്‍ ജോണിനുളള പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആദരവും , വൃക്ഷ തൈ കൈമാറ്റവും ഷാജി തോമസ് നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പാള്‍ ലിനി ഷിബു സ്വാഗതവും,സിമി അനില്‍ നന്ദിയും പറഞ്ഞു. സംരക്ഷണ സംഘം ജില്ല രക്ഷാധികാരി ഷിജു കോട്ടോല്‍ ,പ്രിന്‍സിപ്പാള്‍ ലിനു ഷിബു , സി.എം സുബൈര്‍ , അദ്ധ്യാപിക സിമി അനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.