09 May 2024 Thursday

രണ്ട് ജീവനുകൾ ജീവിതത്തിലേക്ക് വലിച്ച് കയറ്റിയ ബഷീറിന് വെൽഫെയർ പാർട്ടിയുടെ ആദരവ്

ckmnews

രണ്ട് ജീവനുകൾ ജീവിതത്തിലേക്ക് വലിച്ച് കയറ്റിയ ബഷീറിന് വെൽഫെയർ പാർട്ടിയുടെ ആദരവ്


കഴിഞ്ഞദിവസം കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നിന്നും അബദ്ധത്തിൽ പാളത്തിലേക്ക് വീഴാൻ പോയ വ്യദ്ധയേയും,മകനേയും സാഹസികമായി രക്ഷപ്പെടുത്തിയ കോക്കൂർ പുത്തൻ വളപ്പിൽ ബഷീറിനെ വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.പതിനാലുവർഷമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോർട്ടർ ആയി ജോലിചെയ്യുന്ന വെൽഫെയർ പാർട്ടി പ്രവർത്തകൻ കൂടി ആയ ബഷീർ സ്റ്റേഷൻ പരിസരത്തെ നാട്ടുകാർക്കും,യാത്രക്കാർക്കും ഒരു അത്താണികൂടിയാണ്.വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആദരവ് പ്രസിഡണ്ട് എം.കെ അബ്ദുറഹ്മാൻ, സെക്രട്ടറി സലീം പുത്തൻ പുരക്കൽ എന്നിവർ കൈമാറി.സി.എം യൂസഫ്, ഫൈസൽ പി.എം ജമാൽ എന്നിവർ സന്നിഹിതരായി.