09 May 2024 Thursday

കാൽ നടയാത്രക്കാരനായ കോലളമ്പ് സ്വദേശി ബൈക്കിടിച്ച് മരിച്ചു

ckmnews



എടപ്പാൾ: കാൽ നടയാത്രികൻ ബൈക്കിടിച്ച് മരിച്ചു.എടപ്പാളിലെ പത്രപ്രവർത്തകനായിരുന്ന എം.ടി.വേണുവിന്റെ ഭാര്യാ സഹോദരൻ കോലൊളമ്പ് മതിലകത്ത് താഴത്തേതിൽ വിജയരാഘവൻ(63)ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം ആലത്തൂരിൽ വെച്ചാണ് നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തെ ബൈക്കിടിച്ചത്.തെറിച്ചു വീണ ഇദ്ദേഹം അപ്പോൾ തന്നെ മരിച്ചു.പരിശോധനകൾക്കു ശേഷം എടപ്പാളിലെ വസതിയിൽ സംസ്‌കരിച്ചു.