09 May 2024 Thursday

അന്നദാനത്തിലേക്ക് ആദ്യത്തെ തുക നൽകിസംഭാവന നൽകി ഡോ: കൃഷ്ണൻ

ckmnews

അന്നദാനത്തിലേക്ക് ആദ്യത്തെ തുക നൽകിസംഭാവന നൽകി ഡോ: കൃഷ്ണൻ


കുറ്റിപ്പുറം മിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാ സംഘം നടത്തുന്ന അന്നദാനത്തിലേക്ക് ആദ്യ തുകയായ പതിനായിരത്തി ഒന്ന് രൂപ സാമൂഹ്യ പ്രവർത്തകനായ ഡോ: കൃഷ്ണൻ നൽകി. മുൻ രാജ്യസഭാംഗമായ സി. ഹരിദാസ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ അയ്യപ്പസേവാ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, ടി. കൃഷ്ണൻ നായർ,പി.ഗോപ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, ബാലൻ, രാജേഷ് പ്രശാന്തിയിൽ, രാധാകൃഷ്ണൻ പൊന്നാനി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.