09 May 2024 Thursday

വാശിയേറിയ മത്സരം:മൂക്കുതല സ്കൂളിലെ പി ടി എ ഭാരവാഹി തെരഞ്ഞെടുപ്പ് അവസാനിച്ചു 4 മണിക്ക് മുമ്പ് തുടങ്ങിയ വോട്ടണ്ണൽ രാത്രി 9 മണിക്കും തുടരുന്നു:പ്രതിഷേധം ശക്തം

ckmnews

വാശിയേറിയ മത്സരം:മൂക്കുതല സ്കൂളിലെ  പി ടി എ ഭാരവാഹി തെരഞ്ഞെടുപ്പ് അവസാനിച്ചു 


4 മണിക്ക് മുമ്പ് തുടങ്ങിയ വോട്ടണ്ണൽ രാത്രി 9 മണിക്കും തുടരുന്നു:പ്രതിഷേധം ശക്തം


ചങ്ങരംകുളം :മലപ്പുറം ജില്ലയിലെ പ്രധാന ഹയർസെക്കന്ററി സ്കൂളുകളിൽ ഒന്നായ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കന്ററി സ്കൂളിലെ പി ടി എ ജനറൽ ബോഡി യോഗം അവസാനിച്ചു.തുറന്ന ചർച്ചകൾക്കും,അഭിപ്രായപ്രകടങ്ങൾക്കും വേദിയിൽ പൂർണമായും ജനാധിപത്യരീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.ഇരു വിഭാഗങ്ങൾ വ്യത്യസ്ത പാനൽ കൊണ്ട് വന്നതിനാൽ മത്സരം ശക്തമായിരുന്നു.മുന്ന് മണിയോടെ തിരഞ്ഞടുപ്പ് അവസാനിച്ച് വോട്ടെണ്ണൽ തുടങ്ങിയെങ്കിലും രാത്രി 9 മണി ആയിട്ടും വോട്ടെണ്ണൽ തുടരുകയാണ്.വോട്ടെണ്ണൽ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.പതിവിൽ നിന്ന് വിത്യസ്ഥമായി വീറും വാശിയും നിറഞ്ഞ മത്സരമാണ് പിടിഎ ഭാരവാഹി സ്ഥാനത്തേക്ക് നടക്കുന്നത്.ഇരു വിഭാഗവും തലേ ദിവസം തന്നെ തങ്ങളുടെ വോട്ടർമാരെ നേരിൽ കണ്ടും ഫോണിലൂടെയും ബന്ധപ്പെട്ട്  വോട്ടുകൾ ഉറപ്പിച്ചിരുന്നു.പ്രവർത്തനറിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചതിനു ശേഷം നടന്ന ചർച്ചകളിൽ സ്കൂളിന്റെ ഭാവിയും, വികസനവും, അക്കാദമികനിലവാരവും,ഭൗതികസാഹചര്യങ്ങളും, പി ടി എ ഭാരവാഹികൾക്കിടയിലെ രാഷ്രീയവും എല്ലാം ചർച്ച ചെയ്തു.ചില രക്ഷിതാക്കളുടെ പരാമർശങ്ങൾ ചില്ലറ വാഗ്വാദങ്ങൾക്ക് കാരണമായി.പതിറ്റാണ്ടുകളായി പി ടി എ കമ്മിറ്റി എൽ ഡി എഫ് അനുകൂല വിഭാഗമാണ് കൈകാര്യം ചെയ്തിരുന്നത്.2023 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ യു ഡി എഫ് അനുകൂല വിഭാഗത്തിത്തിന് ലഭിക്കുകയായിരുന്നു.ഇതോടെയാണ് ഇപ്രാവശ്യം ഇരു വിഭാഗവും ശക്തമായ മത്സവുമായി രംഗത്ത് വന്നത്.