09 May 2024 Thursday

പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിയ്ക്ക് 10 വര്‍ഷം തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ചു.

ckmnews


കുന്നംകുളം:പത്ത് വയസ്സുക്കാരനെ ക്ലബ്ബില്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയപ്പോള്‍ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം തടവും നാല്‍പ്പതിനായിരം രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്.ലിഷ.കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങല്‍ വീട്ടില്‍ ഷിബുവിനെയാണ് കോടതി ശിക്ഷിച്ചത്.