26 April 2024 Friday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് കീഴില്‍ എല്‍പി സ്കൂളുകള്‍ക്ക് ഡുവല്‍ ഡെസ്ക് നല്‍കി

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് കീഴില്‍ എല്‍പി സ്കൂളുകള്‍ക്ക് ഡുവല്‍ ഡെസ്ക് നല്‍കി


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന് കീഴിൽ എൽ പി സ്കൂളുകൾക്ക് ഡുവൽ ഡസ്ക് നൽകി.പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.സമഗ്ര വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി നാലാം ക്ലാസ്സ് ഒന്നാന്തരം എന്ന പദ്ധതിയുടെ ഭാഗമായാണ് ബഞ്ചും,ഡസ്ക്കും വിതരണം ചെയ്തത്.കെകെ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നന്നംമുക്ക് പഞ്ചായത്ത് പ്രിസിഡൻ്റ് അബ്ദുൾ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. മധുസൂദനൻ എംകെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളിലെ പ്രധാന അദ്ധ്യാപകർ ആശംസ അർപ്പിച്ചു. വാർഡ് മെമ്പർ ദിവ്യ ഉണ്ണികൃഷ്ണൻ സ്വാഗതവും എച്ച്എം വിനിതകുമാരി നന്ദിയും പറഞ്ഞു.