09 May 2024 Thursday

ഐ പി ബി - പുസ്തക സഞ്ചാരത്തിനു പന്താവൂർ ഇർശാദിൽ തുടക്കമായി

ckmnews


ചങ്ങരംകുളം :  ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോയും എസ് എസ് എഫ് മഴവിൽ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക സഞ്ചാരത്തിനു പന്താവൂർ ഇർശാദിൽ തുടക്കമായി. ചരിത്രം , വിജ്ഞാനം , സമകാലികം , സംസ്കാരം , സാരോപദേശ കഥകൾ തുടങ്ങി വ്യത്യസ്ത ശ്രേണികളിലെ വിപുലമായ ശേഖരമാണ് സഞ്ചാരത്തിൽ ഒരുക്കിയിട്ടുള്ളത്.

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.മാനേജർ കെ പി എം ബഷീർ സഖാഫി,ആളത്ത് അഹ്മദ് ബാഖവി,അഷറഫ് അൽ അസനി, വി ശിഹാബുദ്ദീൻ മുസ്‌ലിയാർ, നാഫിഅ് ബുഖാരി, ഇസ്ഹാഖ് ഫാളിലി സംബന്ധിച്ചു.