Guruvayur
ഹരിത കർമ സേനയുടെ വാഹനത്തിന് തീ പിടിച്ചു
കുന്നംകുളം :ഗുരുവായൂർ കണ്ടാശ്ശേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വാഹനത്തിന് തീ പിടിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ യാണ് വാഹനത്തിന് തീ പിടിച്ചത്.വാർഡുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ ആണ് തീ പിടിച്ചത്. നമ്പഴികാട് ഭാഗത്ത് നിന്നും മാറ്റം ഭാഗത്തേക്ക് പോകുന്നതിനിടയിൽ വാഹനത്തിന്റെ സീറ്റിനടിയിൽ നിന്നും പുക ഉയരുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ ഡ്രൈവറും പുറത്തേക്ക് ഇറങ്ങി ഓടി.ജീവനക്കാർ പെട്ടന്ന് വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയത് കാരണം വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സെർക്യൂട്ട് ആണ് വാഹനത്തിന് തീ പിടിക്കാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം