09 May 2024 Thursday

ഇന്റർനാഷണൽ കോൺഫറൻസ് ഡിസംബർ 2ന് കോലിക്കര ലെസ്സൺ ലെൻസ് ക്യാമ്പസ്സിൽ നടക്കും

ckmnews

ഇന്റർനാഷണൽ കോൺഫറൻസ് ഡിസംബർ 2ന് കോലിക്കര ലെസ്സൺ ലെൻസ് ക്യാമ്പസ്സിൽ നടക്കും


ചങ്ങരംകുളം:വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 6 വർഷമായി പ്രവർത്തിച്ചു വരുന്ന കോലിക്കര ലെസ്സൺ സ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് എല്ലാ വർഷവും കോൺസിറ്റ് എന്ന പേരിൽ നടത്തിവരുന്ന ഇൻ്റർനാഷണൽ കോൺഫ്രൻസ് ഡിസംബർ 2ന് ശനിയാഴ്‌ച കാലത്ത് 10 മുതൽ രാത്രി 10 വരെ കോലിക്കര ലെസ്സൺ ലെൻസ് ക്യാമ്പസ്സിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തെയും വിദേശത്തെയും വിദ്യാർത്ഥികളുടെ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതിന്റ അനന്ത സാധ്യതകളും എന്ന വിഷയം അധികരിച്ചുകൊണ്ട് ഹൈസ്‌കൂൾ/കോളേജ് കുട്ടികൾക്കായുള്ള പേപ്പർ പ്രസേൻ്റെഷനും ചർച്ചകളും നടക്കും.രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ വിദക്തരുമായുള്ള സംവാദം, വിവിധ സ്കൂ‌ളുകളിലെ കുട്ടികളുടെ കലാ പരിപാടികൾ എന്നിവയും നടക്കും.


കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന കോൺഫ്രൻസ് തിരുവനന്തപുരം ടെക്നോ പാർക്ക് സി.ഇ.ഒ സഞ്ജീവ് നായർ ഉൽഘടനം ചെയ്യും.കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന കോം സഞ്ജീവ് നായർ ഉൽഘടനം ചെയ്യും.കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്കുള്ള പുതിയ പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കി ശ്രദ്ധേയനായ യുവ എം.എൽ.എ നജീബ് കാന്തപുരം കോൺഫ്രൻസ് സുവനീർ & അബ്സ്ട്രാക്ട് പ്രകാശനം നിർവ്വഹിക്കും.എൽബിഎസ് ഡയറക്ടർ ഡോക്ടർ എം അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിക്കും.


AICTE അഡ്വൈസർ ഡോ: രമേശ് ഉണ്ണികൃഷ്‌ണൻ വിഷയത്തെ അധികരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.ചെയർമാർ ഷാനവാസ് വട്ടത്തൂർ ചെയർമാൻ,സെക്രട്ടറി പി യഹിയ നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു