09 May 2024 Thursday

സിൽവർ സ്റ്റാർ ക്ലബ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സിൽവർ സ്റ്റാർ ക്ലബ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം:സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന നന്നംമുക്ക് സിൽവർ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലിയുടെ ഭാഗമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നന്നംമുക്ക് നുസ്രത്തുൽ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മുൻ ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സിദ്ധിക്ക് വി എം അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റഈസ അനീസ്, റഷീന റസാഖ്, മുസ്തഫ ചാലുപറമ്പിൽ, മഹല്ല് സെക്രട്ടറി അബ്ദു സലാം, മണികണ്ഠൻ പി വി, കോഴിക്കൽ കുഞ്ഞിമോൻ, അബ്ദുൽ കലാം, അബു കെ പി, ഉമ്മർ ടി, അഷ്‌റഫ്‌, ബക്കർ, മുഹമ്മദലി,സൺറൈസ് ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ ജയ്സിംഗ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഷബീർ സ്വാഗതവും ട്രഷറർ ഹർഷദ് നന്ദിയും പറഞ്ഞു. ഇരുന്നോറളം പേര് ക്യാമ്പ് പ്രയോജന പ്പെടുത്തു. ക്ലബ് പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.