09 May 2024 Thursday

കോൺഗ്രസ് പെരുമുക്ക് മേഖല കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും കുറ്റ വിചാരണ സദസ്സും സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസിൻ്റെയും പോഷക സംഘടനകളുടെയും ഭാരവാഹികൾക്ക് സ്വീകരണവും സർക്കാരിൻ്റെ ജന വഞ്ചനക്കെതിരെ കുറ്റ വിചാരണ സദസ്സും നടത്തി.മേഖല സെക്രട്ടറി ശ്രീകുമാർ പെരുമുക്ക്. സ്വാഗതം പറഞ്ഞു. അബ്ദുല്ല കുട്ടി അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ അഡ്വ എഎം രോഹിത് ഉൽഘാടനം ചെയ്തു.പിടി കാദർ, രഞ്ജിത്ത് അടാട്ട്, ഹക്കീം പെരുമുക്ക്,കെവി ഷക്കീർ,സിവി ഇബ്രാഹിം,ഹാരിസ് മൂതൂർ,പികെ അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു