09 May 2024 Thursday

ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം എടപ്പാൾ തട്ടാൻപടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി

ckmnews


എടപ്പാൾ:ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ച് കയറി യാത്രക്കാർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം.എടപ്പാൾ പൊന്നാനി റോഡിൽ തട്ടാൻപടിയിലാണ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ച് കയറിയത്.പട്ടാമ്പി പൊന്നാനി റൂട്ടിലോടുന്ന ഐശ്വര്യ ബസാണ് അപകടത്തിൽ പെട്ടത്.നിസാര പരിക്കേറ്റ യാത്രക്കാരും ഡ്രൈവറും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി