09 May 2024 Thursday

കുന്നംകുളം കേരള വസ്ത്രാലയത്തിലെ മോഷണ കേസ് : പ്രതിയെ പിടികൂടി

ckmnews



കുന്നംകുളം : കുന്നംകുളം കേരള വസ്ത്രാലയത്തില്‍ മോഷണം നടത്തിയ മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു . ഉത്തര്‍പ്രദേശ്  സ്വദേശി  രാഹുല്‍ സിംഗ് (29) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വസ്ത്രങ്ങള്‍ വാങ്ങാനായി സ്ഥാപനത്തില്‍ എത്തുന്നവര്‍ക്ക് ബാക്കി നല്‍കാനായി സൂക്ഷിച്ച 5 ലക്ഷത്തോളം രൂപയാണ് മോഷ്ടാവ് കവര്‍ന്നത് .


ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലുള്‍പ്പെട്ടയാളാണ് പിടിയിലായ രാഹുല്‍ സിംഗ് എന്ന് പോലീസ് പറഞ്ഞു