09 May 2024 Thursday

നവകേരള സദസ്സ് എടപ്പാളിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

ckmnews

നവകേരള സദസ്സ് എടപ്പാളിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം


എടപ്പാൾ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 7 വരെ എടപ്പാളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


*പട്ടാമ്പി - എടപ്പാൾ ബസുകൾ*


1. പട്ടാമ്പി റോഡ് പെട്രോൾ പമ്പിന് മുൻവശം വെച്ച് പട്ടാമ്പി ഭാഗത്തേക്ക് യാത്രക്കാരെ കയറ്റി പോകേണ്ടതാണ്


2. പൊന്നാനി-എടപ്പാൾ-അംശക്കച്ചേരിപ്പടി ജംഗ്ഷൻ വരെ വന്ന യാത്രക്കാരെ കയറ്റി ഉടനെ യാത്ര പുറപ്പെടേണ്ടതാണ്


3. പൊന്നാനി-പട്ടാമ്പി ബസ് വട്ടംകുളം/കുറ്റിപ്പാല വഴി വന്ന് കുറ്റിപ്പാല/നെല്ലിശ്ശേരി കയറി നടുവട്ടം വന്ന് അയലക്കാട് റോഡ് അംശക്കച്ചേരി വഴിയോ അത്താണി വഴിയോ യാത്ര ചെയ്യേണ്ടതാണ് (തിരിച്ചും)


4. എടപ്പാൾ കുറ്റിപ്പുറം-തവനൂർ-കുമ്പിടി തുടങ്ങിയ ബസ്സുകൾ ഗോവിന്ദ തീയറ്ററിന് മുൻവശം വരെ വന്ന് യാത്രക്കാരുമായി യാത്ര പുറപ്പെടേണ്ടതാണ് തിരിച്ചു


5. ചങ്ങരംകുളം/കൂനംമൂച്ചി അത്താണി -കുന്നംകുളം ബസ്സുകൾ ദാറുൽ ഹിദായ സ്കൂളിന് മുൻവശം വരെ വന്ന് ആളുകളെ കയറ്റി യാത്ര ചെയ്യേണ്ടതാണ്


6. തൃശ്ശൂർ- കോഴിക്കോട് -കുന്നംകുളം ലിമിറ്റഡ്, കെഎസ്ആർടിസി ലോക്കൽ ബസുകൾ ദാറുൽ ഹിദായ സ്റ്റോപ്പിൽ നിർത്തി ഉടൻതന്നെ പുറപ്പെടേണ്ടതും കോഴിക്കോട് റോഡ് ഗോവിന്ദ തീയറ്ററിന് മുൻവശം നിർത്തി യാത്ര പുറപ്പെടേണ്ടതാണ് (മേൽപ്പാലം വഴി)



7. കണ്ടെയ്നറുകൾ മറ്റു വാഹനങ്ങൾ കണ്ടനകം വഴി വട്ടംകുളം- കുറ്റിപ്പാല നെല്ലിശ്ശേരി/നടുവട്ടം വഴിയും നടുവട്ടം/അത്താണി വഴിയും പുറപ്പെടേണ്ടതാണ്


8. ഓട്ടോ പാർക്കിംഗ് എടപ്പാൾ ജംഗ്ഷൻ


പട്ടാമ്പി റോഡിൽ രണ്ട് ഓട്ടോയും തൃശ്ശൂർ റോഡിൽ രണ്ട് ഓട്ടോയും കോഴിക്കോട് റോഡിൽ രണ്ട് ഓട്ടോയും പൊന്നാനി റോഡിൽ രണ്ട് ഓട്ടോയും മാത്രം ഗുഡ്‌സ് പാർക്കിംഗ് ഗോവിന്ദ തിയറ്ററിന് മുൻവശം - അംശക്കച്ചേരി- പ്രിമിയർ ലാബ്


9. പെട്രോൾ പമ്പ് - പട്ടാമ്പി റോഡ്


നവ കേരള സദസ്സ് വേദി മുതൽ അംശക്കച്ചേരി വരെയും അണ്ണക്കമ്പാട് ദാറുൽ ഹിദായ കോംപ്ലക്സ് വരെയും സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് പാടുള്ളതല്ല.


*എടപ്പാൾ മേൽപ്പാലത്തിന് താഴെ 27.11.2023 തീയതി സ്വകാര്യ വ്യക്തികളുടെ ബൈക്ക് മറ്റു വാഹനങ്ങൾ ഗുഡ്‌സ് ഓട്ടോ എന്നിവ പാർക്കിംഗ് അനുവദിക്കുന്നതല്ല*.......