08 December 2023 Friday

പെരുമ്പിലാവ് ഒറ്റപ്പിലാവിൽ ഒറ്റപ്പിലാവ് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


പെരുമ്പിലാവ് :ഒറ്റപ്പിലാവിൽ   ഒറ്റപ്പിലാവ് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒറ്റപ്പിലാവ് കണിശത്ത് വീട്ടിൽ അയ്യന്റെ മകൻ  മോഹനനെയാണ് (63) ശനിയാഴ്ച രാത്രി ഒമ്പതരയോടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലേക്കുള്ള വഴിയോട് ചേർന്നാണ് കിണർ  രാത്രി വീട്ടിലേക്ക് വരുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണതാകാം മരണകാരണമെന്നാണ് നിഗമനം. കുന്നംകുളം അഗ്നി രക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം

 സംസ്കാരം നടക്കും.