ചങ്ങരംകുളം കോലിക്കരയില്‍ കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്ക് അപകടത്തിൽ പെട്ട ബൈക്കിന് രണ്ട് രജിസ്റ്റർ നമ്പർ'പരിക്കേറ്റവര്‍ മുങ്ങി:പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം കോലിക്കരയില്‍ കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്ക്
അപകടത്തിൽ പെട്ട ബൈക്കിന് രണ്ട് രജിസ്റ്റർ നമ്പർ'പരിക്കേറ്റവര്‍ മുങ്ങി:പോലീസ് അന്വേഷണം തുടങ്ങി
ചങ്ങരംകുളം : നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.ആശുപത്രിയിൽ പോകാന്‍ നില്‍ക്കാതെ പരിക്കേറ്റവർ കടന്ന് കളയുകയും,അപകടത്തിൽ പെട്ട ബൈക്കിന് ഇരട്ട രജിസ്റ്റർ നമ്പർ ഉള്ളത് കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംസ്ഥാന പാതയില്‍ കോലിക്കരയിൽ വെച്ച് അപകടം ഉണ്ടായത്.
കുന്നംകുളത്ത് നിന്ന് ചങ്ങരംകുളത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറിന്റെ പിറക് വശത്ത് ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ യുവാക്കൾ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞു ഓട്ടോയിൽ പോയെങ്കിലും അവർ ആശുപത്രിയിൽ ഉറങ്ങാതെ പോകുകയായിരുന്നു എന്നാണ് വിവരം.അപകടത്തിൽ പെട്ട ബൈക്കിന് മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറുകൾ കണ്ടെത്തിയതോടെ
കാർ യാത്രക്കാരനായ എടക്കഴിയൂർ സ്വദേശി കല്ലയിൽ സിദ്ധീഖ് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തു.ബൈക്ക് ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്