09 May 2024 Thursday

സ്കൂട്ടറില്‍ അനധികൃത മദ്യ വില്‍പന നടത്തിയ കോലളമ്പ് സ്വദേശി പിടിയില്‍

ckmnews


എടപ്പാള്‍:സ്കൂട്ടറില്‍ അനധികൃതമായി മദ്യ വില്‍പന നടത്തി വന്ന കോലളമ്പ് സ്വദേശി പിടിയില്‍.കോലളമ്പ് സ്വദേശി ചുണ്ടപ്പറമ്പില്‍ റഷീദ്(50)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ മദ്യ വില്‍പനക്കായി ഉപയോഗിച്ച സ്കൂട്ടറും 3.100 ലിറ്റര്‍ മദ്യവും ഇയാളില്‍ നിന്നും പിടികൂടി.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കും