09 May 2024 Thursday

ശിശുദിനത്തില്‍ ചങ്ങരംകുളം ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ 300 ഓളം കുരുന്നുകള്‍

ckmnews

ശിശുദിനത്തില്‍ ചങ്ങരംകുളം ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ 300 ഓളം കുരുന്നുകള്‍


ശിശുദിനത്തില്‍ ചങ്ങരംകുളത്തെ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ കുരുന്നുകള്‍ കൗതുകം നിറഞ്ഞ കാഴ്ചകളാണ് സമ്മാനിച്ചത്‌.ഐലക്കാട് ക്യാമ്പ് ആന്റ് എം സ്കൂളിലെ പ്രീ പ്രൈമറി മോണ്ടി സോറി വിദ്യാര്‍ത്ഥികളാണ് സ്റ്റേഷന്‍ കാഴ്ചകള്‍ മതി വരുവോളം ആസ്വദിച്ചത്.

കാലത്ത് 10 മണിയോടെ സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ സുമ യുടെ നേതൃത്വത്തില്‍ 300 കുരുന്നുകളാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.


.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറും ചങ്ങരംകുളം സ്റ്റേഷനിലെ വനിതാ എസ്ഐ യുമായ ഉഷ കുരുന്നുകളെ സ്വീകരിച്ചു.എസ്ഐ മുഹമ്മദ് റഫീക്ക്,എഎസ്ഐ ശിവന്‍  എന്നിവര്‍ കുട്ടികള്‍ക്ക് സ്റ്റേഷന്‍ പരിചയപ്പെടുത്തി.തോക്കും,ലാത്തിയും,ജയിലും,പോലീസുകാര്‍ സുരക്ഷാ കവചമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുമെല്ലാം കുട്ടികള്‍ കൗതുകത്തോടെ അടുത്തറിഞ്ഞു.തുടര്‍ന്ന് കുട്ടികള്‍ പാട്ട് പാടിയും കവിതകള്‍ പാടിയും പോലീസുകാരുമായി സൗഹൃദ്ധം പങ്കിട്ടു.പോലീസുകാര്‍ക്കൊപ്പം മധുരം നുണഞ്ഞ് ഫോട്ടോയും എടുത്താണ് കുരുന്നുകള്‍ മടങ്ങിയത്.മൂക്കുതല,കോക്കൂര്‍,എടപ്പാള്‍ ഹൈസ്കൂളുകളിലെ എസ്പിസി അംഗങ്ങളും,സ്കൂളിലെ അധ്യാപകരും കുട്ടികള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.