09 May 2024 Thursday

എംജിഎം കുടുംബ സംഗമവും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു

ckmnews

എംജിഎം കുടുംബ സംഗമവും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു


ചങ്ങരംകുളം മേഖല മുജാഹിദ് ഗേൾസ് മൂവ്മെന്റിന്റെ  ആഭിമുഖ്യത്തിൽ ചങ്ങരംകുളം  മണ്ഡലം കുടുംബ സംഗമവും ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയും വളയംകുളം എംവിഎം സ്കൂളിൽ സംഘടിപ്പിച്ചു.പരിപാടി കെഎന്‍എം മണ്ഡലം പ്രസിഡന്റ്‌ കെ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സൈഫുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി.ഫലസ്തീനിൽ  യുദ്ധകെടുത്തി മൂലം ദുരിതമനുഭവിക്കുന്ന ജനതക്ക്  കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ധൂർത്തിനും  ആഡംബരത്തിനും എതിരെ കുടുംബങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് എംജിഎം ആവിഷ്കരിക്കുന്ന പരിപാടികൾ യോഗം അംഗീകരിച്ചു.പി സുഹറ ടീച്ചർ ആയിഷ ഹസ്സൻ സുബൈദ ടീച്ചർ ഷീജാ കോക്കൂർ ഷിഫ സഹദ് വി മൂസക്കുട്ടി മൂസക്കുട്ടി 

 എന്നിവർ പ്രസംഗിച്ചു