09 May 2024 Thursday

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ckmnews

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്


കുറ്റിപ്പുറം:  കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.കുറ്റിപ്പുറം കെ.എസ്.ഡി.സിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും വളാഞ്ചേരിലെയും കോട്ടക്കലിലെയും സ്വകാര്യ അശുപത്രികളിലുമായും പ്രവേശിപ്പിച്ചു.