09 May 2024 Thursday

ചങ്ങരംകുളം പന്താവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു:യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

ckmnews

ചങ്ങരംകുളം പന്താവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു:യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു


ചങ്ങരംകുളം:സംസ്ഥാനപാതയില്‍ പന്താവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.കാറിലുണ്ടായിരുന്ന യാത്രക്കാര്‍ തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന് സമീപത്താണ് അപകടം.എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വന്നിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.അപകട സമയത്ത് നാല് പേരാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു