09 May 2024 Thursday

എടപ്പാള്‍ നടുവട്ടത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി എരുമപ്പെട്ടി സ്വദേശി പിടിയില്‍

ckmnews


എടപ്പാള്‍:നടുവട്ടത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി എരുമപ്പെട്ടി സ്വദേശി പിടിയില്‍.എരുമപ്പെട്ടി സ്വദേശി 35 വയസുള്ള പള്ളിപ്പുറത്ത് റഫീക്കിനെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.നടുവട്ടം സെന്ററില്‍ സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് ചങ്ങരംകുളം പോലീസിനെ വിവരം അിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന ബൈക്ക് തൃപ്രയാർ ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.കുറ്റിപ്പുറം, വേങ്ങര , പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും മോട്ടോർ സൈക്കിളുകൾ കളവു നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചങ്ങരംകുളം പോലീസ് പറഞ്ഞു