09 May 2024 Thursday

എടപ്പാള്‍ നടുവട്ടത്ത് വീടിന്റെ വാതില്‍ പൊളിച്ച് ഉറങ്ങികിടന്ന യുവതിയുടെ സ്വര്‍ണ്ണം കവര്‍ന്നു അഞ്ച് പവന്‍ നഷ്ടപ്പെട്ടു:ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി

ckmnews



എടപ്പാള്‍ നടുവട്ടത്ത് വീടിന്റെ വാതില്‍ പൊളിച്ച് ഉറങ്ങികിടന്ന യുവതിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം.

നടുവട്ടത്ത് താമസിക്കുന്ന കാദറിന്റെ വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ മുകളിലെ നിലയിലെ റൂമില്‍ ഉറങ്ങുകയായിരുന്ന കാദറിന്റെ ഭാര്യ ജമീലയുടെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണത്തിൻറെ 2 പാദസരങ്ങൾ ആണ് മോഷ്ടാവ് കവര്‍ച്ച ചെയ്തത്.താലി മാല പൊട്ടിക്കാൻ ശ്രമം നടത്തിയെങ്കിലും ചെറിയ ഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്.ഇരുനില വാർപ്പ് വീടിൻറെ മുകളിലത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.ചങ്ങരംകുളം പോലീസെത്തി മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്