09 May 2024 Thursday

ചങ്ങരംകുളം താടിപ്പടിയില്‍ ജെസിബിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്

ckmnews



ചങ്ങരംകുളം:സംസ്ഥാന പാതയില്‍ താടിപ്പടിയില്‍ ജെസിബിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ട മറ്റു രണ്ട് ബൈക്കിലിടിച്ച് മറിഞ്ഞു.അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കാഞ്ഞിയൂര്‍ സ്വദേശി അന്‍വര്‍45)നരണിപ്പുഴ സ്വദേശി കാര്‍ത്തിക്(18)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നംകുളം ഭാഗത്ത് നിന്ന് വന്ന ജെസിബി ചിയ്യാനൂര്‍ റോഡിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടുപുറകില്‍ വന്നിരുന്ന കാര്‍ത്തിക് സഞ്ചരിച്ച ബൈക്ക് ജെസിബിയില്‍ തട്ടി നിയന്ത്രണം വിട്ട് സമീപത്ത് നിര്‍ത്തിയിട്ട ബൈക്കിലും,സ്കൂട്ടറിലും ഇടിച്ച് മറിയുകയായിരുന്നു.സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടയിലാണ് അന്‍വര്‍ അപകടത്തില്‍ പെട്ടത്.