09 May 2024 Thursday

അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മലയാള ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മലയാള ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് കോൺഫറൻസിൽ നടന്ന ചടങ്ങ് ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ കെവി ഉദ്ഘാടന ചെയ്തു.ചടങ്ങിൽ മലയാള ഭാഷയെക്കുറിച്ചും എഴുത്തനുഭവങ്ങളെക്കുറിച്ചും പ്രശസ്ത എഴുത്തുകാരൻ കെഡി സതീശൻ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ എംഎന്‍ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്സബാഹ് മാനേജ്മെൻ്റ് പ്രസിഡണ്ട് പിപിഎം അഷറഫ്, കമ്മറ്റി മെമ്പർമാരായ കുഞ്ഞുമുഹമ്മദ് പന്താവൂർ, ഹമീദ് മാസ്റ്റർ,പിടിഎ ഭാരവാഹികളായ അസ്ലം, പ്രവീൺ, സ്മിത, ജാൻസി എന്നിവർ സംസാരിച്ചു.