09 May 2024 Thursday

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നവംബർ 4 ന് ചങ്ങരംകുളത്ത് നടക്കും

ckmnews



ചങ്ങരംകുളം :ഇസ്രായേലിന്റെ വംശാധിപത്യത്തിനും വംശീയ ഃഉന്മൂലനത്തിനുമെതിരെ

പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും വർഷങ്ങളായി ഇസ്രായേലിന്റെ നര നായാട്ടിനെതിരെ ഫലസ്തീൻ മക്കൾക്കൊപ്പം നിന്ന കേന്ദ്രസർക്കാറിന്റെ നിലപാടിന് വിരുദ്ധമായി ബിജെപി സർക്കാർ ഇസ്രായേലിനെ പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കൊണ്ടും ചങ്ങരംകുളം മേഖലയിലെ വിവിധ മത സംഘടനകളുടെ സംയുക്ത അഭിമുഖത്തിൽ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നവംബർ 4 ശനിയാഴ്ച വൈകുന്നേരം 3. 30 ന് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇ ടി മുഹമ്മദ് ബഷീർ എംപി സംഗമം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചരിത്രകാരൻ ഡോ: പി.ജെ. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തും.കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഷ്റഫ് കോക്കൂർ,കൺവീനർ സി എം യൂസഫ്, കെ ഹമീദ് മാസ്റ്റർ, അഷ്‌റഫ്‌ സഖാഫി,പി പി കാലിദ്, എം വി അഷ്‌റഫ്‌ മാസ്റ്റർ, കെ അനസ്, ഷാനവാസ്‌ വട്ടത്തൂർ, സി സുലൈമാൻ എന്നിവർ വാർത്താ സമ്മേളനം പങ്കെടുത്തു.