സിബിഎസ്ഇ തൃശ്ശൂര്‍ ജില്ലാ കലോത്സവം നവംബര്‍ 2,3, 4 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും

സിബിഎസ്ഇ തൃശ്ശൂര്‍ ജില്ലാ കലോത്സവം നവംബര്‍ 2,3, 4 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഹോദയ കലോത്സവ പ്രസിഡന്റ് എം.കെ. രാമചന്ദ്രന്‍ അറിയിച്ചു.27 വ്യത്യസ്ത വേദികളിലായി നാല് വിഭാഗങ്ങളിലായി നടക്കുന്ന കലാമേളയില്‍ വിവിധതരം സ്റ്റേജിന- സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക.94 വിദ്യാലയങ്ങളില്‍ നിന്നായി ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. കലോത്സവം നവംബര്‍ 2ന് രാവിലെ ഒമ്പതരക്ക് കുന്നംകുളം എം എല്‍ എ എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.സിനിമ-സീരിയല്‍ താരം വിനോദ് കോവൂര്‍ മുഖ്യാതിഥിയാകും.സഹോദയ മുഖ്യരക്ഷാധികാരി ഡോക്ടര്‍ ദിനേശ് ബാബു ചടങ്ങില്‍ അധ്യക്ഷനാകും.കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രന്‍ , പഞ്ചായത്തം ഉഷ ശശികുമാര്‍ , എം കെ മുഹമ്മദലി, ഡോക്ടര്‍ ബദീഉസ്സ മാന്‍, കെ വി മുഹമ്മദ്, വസന്ത മാധവന്‍,ഷാജു മുഹമ്മദുണ്ണി , ഡോക്ടര്‍ നജീബ് മുഹമ്മദ്, ഇ എം മുഹമ്മദ് അമീന്‍, അന്‍സാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍ പുലത്ത് എന്നിവര്‍ പങ്കെടുക്കും.നവംബര്‍ 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റര്‍, കുന്നംകുളം എം.എല്‍.എ. എ.സി.മൊയ്തീന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.സമാപന സമ്മേളനത്തില്‍ മാര്‍ട്ടിന്‍ വാഴപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍, സൈനബ വി.ടി., ഡോക്ടര്‍ മഹ്‌മൂദ് ശിഹാബ്, ഡോക്ടര്‍ കെ.ടി. കമാലുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സഹോദയ പ്രസിഡന്റ് എം കെ രാമചന്ദ്രന്‍ , മുഖ്യ രക്ഷാധികാരി ഡോക്ടര്‍ ദിനേശ് ബാബു, ഷമീം ബാവ, ശിഹാബുദ്ധീന്‍ പുലത്ത്, ഡോക്ടര്‍ നജീബ് മുഹമ്മദ്, ബാബു കോയിക്കര എന്നിവര്‍ പറഞ്ഞു.