09 May 2024 Thursday

കെ എസ് എസ് പി എ തവനൂര്‍ മണ്ഡലം കമ്മിറ്റി ചങ്ങരംകുളം ട്രഷറിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കേരളപ്പിറവി ദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തവനൂര്‍ മണ്ഡലം കമ്മിറ്റി ചങ്ങരംകുളം ട്രഷറിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.പെന്‍ഷനേഴ്സിനെതിരെയുള്ള അവഗണനക്കെതിരെയുംആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ വിമുകതക്കെതിരെയും ആണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.കെ ബഷീര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കെ അപ്പുണ്ണി അധ്യക്ഷത വഹിച്ചു.അനന്തകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എം സുരേന്ദ്രന്‍,ടി രമണി,ശ്രീപതി,മണി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.