09 May 2024 Thursday

എയ്ഡ്സ് ബോധവൽക്കരണ കലാജാഥക്ക് വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി

ckmnews



പെരുമ്പടപ്പ്: കേരള സർക്കാർ ആരോഗ്യവകുപ്പിന് കീഴിൽ നടത്തപ്പെടുന്ന എയ്ഡ്സ് ബോധവൽക്കരണ കലാജാഥ ക്ക് വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്,പാലപ്പെട്ടി ആരോഗ്യ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെ നടത്തപ്പെട്ട കലാജാഥയിൽ കഥാപ്രസംഗിക നസീമ പള്ളിക്കര" ഒന്നായി പൂജ്യത്തിലേക്ക്" എന്ന കഥാപ്രസംഗം അവതരിപ്പിച്ചു, സ്കൂൾ പ്രിൻസിപ്പൽ സന്ധ്യ സ്വാഗതവും സുൽഫാൻ നന്ദിയും പറഞ്ഞു