08 December 2023 Friday

കടവല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ

ckmnews



പെരുമ്പിലാവ് മുതൽ കടവല്ലൂർ വരെയുള്ള സംസ്ഥാന പാതയോരത്ത് വ്യാപകമായ രീതിയിലാണ് ശുചിമുറി മാലിന്യം തള്ളിയിരിക്കുന്നത്.കഴിഞ്ഞ ഒരു മാസത്തിനിടെ കൃഷിയിടം ഉൾപ്പടെ 12 ഓളം സ്ഥലങ്ങളിലാണ് രാത്രിയുടെ മറവിൽ മാലിന്യം ഒഴിക്കിയിരിക്കുന്നത്.ഞായറാഴ്ച രാത്രി പാതയോരത്ത് മൂന്ന് സ്ഥലങ്ങളിലായാണ് മാലിന്യ നിക്ഷേപം നടത്തിയിരിക്കുന്നത്.കൊരട്ടിക്കര, കല്ലുംപുറം എന്നിവിടങ്ങളിൽ റോഡിലും കടവല്ലൂർ പാടത്ത് കൃഷിയിടത്തിലുമാണ് വ്യാപകമായി ശുചി മുറിയിൽ നിന്നും ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ടങ്ങൾ അടക്കമുള്ളവ തള്ളിയിരിക്കുന്നത്.രൂക്ഷമായ ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.