09 May 2024 Thursday

ചങ്ങരംകുളം പന്താവൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിലും ബസ്സിലും ഇടിച്ച് മറിഞ്ഞു:രണ്ട് പേർക്ക് പരിക്ക്

ckmnews


ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ 

സർവ്വേ കല്ലിലും ബൈക്കുകളിലും ഇടിച്ച് 

മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.കാർ ഡ്രൈവർ കുമരനല്ലൂർ കാഞ്ഞിരത്താണി സ്വദേശി വാകയിൽ വീട്ടിൽ ജൂസ്സുറാൻ (25)

നും റോഡരികിൽ നിന്ന കാളാച്ചാൽ സ്വദേശി മുണ്ടൻ കാട്ടിൽ റഫീഖിന് (45) എന്നി എന്നിവർക്കാണ് പരിക്കേറ്റത്. എടപ്പാൾ ഭാഗത്ത് നിന്നും വന്നിരുന്ന ബ്രെസ്സ കാർ പന്താവൂർ പാലം പ്രദേശത്തെ പുതിയ സെമി ഹംമ്പിൽ ചാടിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് കാർ സർവ്വേ കല്ലിൽ തട്ടി നിർത്തിയിട്ടിരിന്ന രണ്ട് മോട്ടോർ സൈക്കിളും സ്കൂൾ ബസ്സിലും ഇടിച്ചു കാർ മറിയുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച കാലത്ത് പതിനൊന്നെമുക്കാലോടെ ആയിരുന്നു അപകടം.