09 May 2024 Thursday

മൂക്കുതല ചേലക്കടവ് നജ്മുൽ ഹുദാ മദ്റസ വിദ്യാർത്ഥികളെ മഹല്ല് കമ്മറ്റി അനുമോദിച്ചു

ckmnews



ചങ്ങരംകുളം: എസ് ജെ എം നന്നംമുക്ക് റൈഞ്ച് സംഘടിപ്പിച്ച മദ്റസ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മൂക്കുതല ചേലക്കടവ് നജ്മുൽ ഹുദാ മദ്റസ വിദ്യാർത്ഥികളെ മഹല്ല് കമ്മറ്റി അനുമോദിച്ചു. മഹല്ല് ഖത്തീബ് ഇസ്മായിൽ ബാഖവി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു.

ടി വി എ റഹീം അദ്ധ്യക്ഷൻ വഹിച്ചു. കെ വി ഫൈസൽ ആശംസ പ്രസംഗം നടത്തി. സദർ വി ശിഹാബ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിദ്ദീഖ് അഹ്സനി, അഷ്റഫ് മുസ്‌ലിയാർ, നന്നമുക്ക് പഞ്ചായത്ത് മഴവിൽ ജനറൽ സെക്രട്ടറി അജാസ് ചേലക്കടവ് എന്നിവർ പങ്കെടുത്തു.പി എം റാഫി നന്ദി പറഞ്ഞു.