09 May 2024 Thursday

എടപ്പാളിൽ നടന്ന് വന്ന പ്രൊഫഷണൽ നാടക മത്സരത്തിന് സമാപനം

ckmnews


എടപ്പാൾ:അഞ്ചുദിവസമായി നാടകപ്രേമികൾക്ക് കാഴ്ചവിരുന്നൊരുക്കി വള്ളത്തോൾ സഭാമണ്ഡപത്തിൽ എടപ്പാൾ നാടക അരങ്ങ് നടത്തിയ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് തിരശ്ശീല വീണു.മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സോബി ആലപ്പുഴ ഉദ്ഘാടനംചെയ്തു. ദാസ് കുറ്റിപ്പാല അധ്യക്ഷനായി. കെ. വിജയൻ, സി. രവീന്ദ്രൻ, പത്തിൽ അഷ്‌റഫ്, എം. നടരാജൻ, സന്തോഷ് നോവ, ഡോ. സായ്, പി.പി. മുസ്തഫ, പ്രഭാകരൻ നടുവട്ടം, സി. ബാലസുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.മത്സരത്തിന്റെ ഭാഗമായി നമ്പൂതിരി അനുസ്‌മരണം, നാടക ആസ്വാദക സെമിനാർ സുമേഷ് നീഹാരികയും കാവ്യസദസ്സ് അരവിന്ദ് വട്ടംകുളവും ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം അജന്ത, വടകര കാഴ്‌ച, തിരുവനന്തപുരം അക്ഷര, വള്ളുവനാട് നാദം, തിരുവനന്തപുരം സൗപർണിക എന്നീ തിയേറ്ററുകളാണ് മത്സരത്തിൽ പങ്കെടുത്തത്