09 May 2024 Thursday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഭാസ്കരൻ നമ്പൂതിരി അനുസ്മരണവും മെമ്പർഷിപ്പ് ക്യാമ്പയിനും ഒക്ടോബർ 31ന് നടക്കും

ckmnews


ചങ്ങരംകുളം:കഴിഞ്ഞ 5 വർഷമായി ചങ്ങരംകുളം മേഖലയിൽ ജീവകാരുണ്യ മേഖലയിൽ സജീവ സാനിധ്യമായ ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും അന്തരിച്ച ഡോക്ടർ ഭാസ്കരൻ നമ്പൂതിരി അനുസ്മരണവും ഒക്ടോബർ 31ന് ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തൃശ്ശൂർ റോഡിൽ ജർമൻ അക്കാദമി പരിസരത്ത് നടക്കുന്ന പരിപാടി വ്യാപാരി വ്യവസായി ചങ്ങരംകുളം യൂണീറ്റ് പ്രസിഡണ്ട് പിപി ഖാലിദ് ഉദ്ഘാടനം ചെയ്യും.റിട്ടയഡ് ഹെഡ്മാസ്റ്റർ ശിവശങ്കരൻ മാഷ് മുഖ്യാതിഥിയായി പങ്കെടുക്കും.സലീം കെവി ചങ്ങരംകുളം,നൗഷാദ് ചങ്ങരംകുളം,നിഷാദ് ആലംകോട്,അഷറഫ് കാഞ്ഞിയൂർ,അമീൻ ഐനിച്ചോട്,അബു ഐനിച്ചോട്,മുസ്തഫ പാറക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു