09 May 2024 Thursday

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം:നീന്തൽ മത്സരം സംഘടിപ്പിച്ചു

ckmnews

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം:നീന്തൽ മത്സരം സംഘടിപ്പിച്ചു


ചങ്ങരംകുളം:ഏതാനും ദിവസമായി നടന്നു വരുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നീന്തൽ മത്സരം സംഘടിപ്പിച്ചു.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ ചിറകുളത്തിൽ നടന്ന മത്സരത്തിൽ ആലംകോട്,നന്നംമുക്ക്,പെരുമ്പടപ്പ്,മാറഞ്ചേരി,വെളിയംകോട് പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി.ബ്ളോക്ക് മെമ്പർമാരായ രാംദാസ് മൊസ്റ്റർ,റീസാ പ്രകാശൻ,ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു