09 May 2024 Thursday

ഗ്രാൻഡ് പാരൻസ് ഡേ വിപുലമായി ആഘോഷിച്ചു

ckmnews

ഗ്രാൻഡ് പാരൻസ് ഡേ വിപുലമായി ആഘോഷിച്ചു


എടപ്പാൾ:പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂൾ പോട്ടൂരിൽ കിന്റർ ഗാർട്ടൻ ഗ്രാൻഡ് പാരൻസ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു. പ്രശസ്ത സന്തൂർ കലാകാരനും റിട്ട.എഇഒ യുമായ സന്തൂർ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മോഡേൺ ഹയർസെക്കൻഡറി സ്കൂൾ പോട്ടൂരിലെ  മുന്നൂറോളം കുട്ടികളും അവരുടെ മുത്തശ്ശി മുത്തശ്ശന്മാരും രക്ഷകർത്താക്കളും പങ്കെടുത്തു. നിറഞ്ഞ വേദിയിൽ വച്ച് എല്ലാ കുട്ടികളും അവരുടെ മുത്തശ്ശനെയും മുത്തശ്ശിയേയും പാട്ടുപാടി ആനന്ദിപ്പിക്കുകയും മധുരം നൽകി സ്നേഹം പങ്കിടുകയും ചെയ്തു.മുതിർന്ന വ്യക്തിത്വങ്ങളെ ക്രസന്റ് എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സിപി അലി ബാവ ഹാജി പൊന്നാട അണിയിച്ച് ആദരിച്ചു.വള്ളുവനാട് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻ പാട്ട് ബാൻഡ് ആഘോഷങ്ങളെ വർണ്ണാഭമാക്കി.സ്കൂൾ സെക്രട്ടറി ഹസ്സൻ  മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എ വി സുഭാഷ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ മൊയ്‌തുണ്ണി,വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ്,സ്മിത കൃഷ്ണകുമാർ,തുടങ്ങിയവർ സംസാരിച്ചു