09 May 2024 Thursday

കോലത്ത്പാടം കോൾകൃഷി കമ്മറ്റി കർഷകയോഗം ചേർന്നു:പ്രതിഷേധവുമായി ഒരുവിഭാഗം കർഷകർ

ckmnews

ചങ്ങരംകുളം:കോലത്ത്പാടം കോൾകൃഷി കമ്മറ്റി കർഷകയോഗം ചേർന്നു.പുലിക്കാട് സ്കൂളിൽ വിളിച്ചു ചേർത്ത കർഷകരുടെ യോഗത്തിൽ നിന്നും കമ്മറ്റിയുടെ ഏകാധിപത്യ നിലപാടുകളിലും കർഷക ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ഒരുവിഭാഗം കർഷകർ വിട്ടു നിന്നു.കർഷക സംരക്ഷണ സമിതിക്ക് ഒപ്പം നിൽക്കുന്ന കർഷകരാണ് യോഗം ബഹിഷ്കരിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചത്.കോൾകൃഷി കമ്മറ്റിക്ക് കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും,ബ്ലോക്ക് പഞ്ചായത്തും ആലംകോട്,നന്നംമുക്ക്,എടപ്പാൾ എന്നീ തദ്ദേശസ്ഥാപനങ്ങൾ ഓരോ വർഷവും അനുവദിച്ച കാർഷിക ഉപകരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കോലത്ത്പാടം കോൾപടവ് കർഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു.വി.കമറുദ്ദീൻ,പികെ അബ്ദുള്ളക്കുട്ടി.ഹക്കീം പെരുമുക്ക്,സിവി.ഇബ്രാഹീം,സിവി ഗഫൂർ.ശ്രീകുമാർ പെരുമുക്ക്,പിപി ആസാദ് എന്നിവരാണ് കർഷകയോഗം ബഹിഷ്കരിച്ച് പ്രതിഷേധം അറിയിച്ചത്