09 May 2024 Thursday

കാണിപ്പയ്യൂരിൽ വ്യാപക അക്രമം; വീടും,കാറും അടിച്ച് തകർത്തു

ckmnews


കുന്നംകുളം:കാണിപ്പയ്യൂരിൽ അജ്ഞാത സംഘത്തിന്റെ വ്യാപക അക്രമം.അക്രമി സംഘങ്ങൾ വീടിന് നേരെ കല്ലെറിയുകയും കാറിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.അക്രമികൾ നിർത്തിയിട്ട സ്കൂട്ടർ തകർക്കുകയും ഓട്ടോറിക്ഷയുടെ സീറ്റ് കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്.ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.കാണിപ്പയ്യൂർ സ്വദേശിയായ വിജയകുമാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു.കാണിപ്പയ്യൂർ സ്വദേശി ജയന്റെ വീടിനു മുൻപിൽ നിർത്തിയിട്ട് കാറിന്റെ പുറകിലത്തെ ചില്ലും അജ്ഞാത സംഘം തകർത്തു. സമീപത്തെ റോഡ് സൈഡിൽ നിർത്തിയിട്ട കാണിപ്പയ്യൂർ സ്വദേശി വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ സീറ്റ് കുത്തികീറിയ സംഘം കാണിപ്പയ്യൂർ സ്വദേശി ജിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറും തകർത്തു.വീടിന്റെ ചില്ല് തകരുന്ന ശബ്ദം കേട്ട് ഉടമ വീടിന് പുറത്തിറങ്ങുമ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു.തുടർന്നാണ് ഓട്ടോറിക്ഷയും കാറും സ്കൂട്ടറും നശിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടത്.സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു