09 May 2024 Thursday

കാഴ്ചക്കാരിൽ കൗതുകം പകർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ വിരുന്നെത്തിയ മലയണ്ണാൻ

ckmnews


ചങ്ങരംകുളം:സാധാരണ നാട്ടിൻ പുറങ്ങളിൽ അത്ര പരിചയമില്ലാത്ത മലയണ്ണാൻ ഗ്രാമത്തിൽ വിരുന്നെത്തിയത് കാഴ്ചക്കാരിൽ കൗതുകം പകർന്നു.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് ചിയ്യാനൂരിൽ എഎൽപി സ്കൂളിനടുത്തുള്ള മണികണ്ഠന്റെ വീട്ടുമുറ്റത്താണ് മലയണ്ണാൻ വിരുന്നെത്തിയത്.വീട്ടിലെ ഉറുമാൻ മരത്തിൽ നിന്ന് ഉറുമാൻ പഴവും പറിച്ചെടുത്ത് സമീപത്തെ തെങ്ങിലിരുന്ന് ആസ്വദിച്ച് കഴിക്കുന്ന കാഴ്ച കാണാൻ പ്രദേശവാസികൾ ചുറ്റും കൂടി.സ്കൂളുകളിൽ പോയിരുന്ന കുട്ടികളും വാഹനങ്ങൾ നിർത്തി മലയണ്ണാനെ ഏറെ നേരം അടുത്തറിഞ്ഞു.ഒരു മണിക്കൂറോളം തെങ്ങിൽ തൂങ്ങി കിടന്ന് ഉറുമാൻ പഴം കഴിച്ച് തീരുമ്പോഴേക്കും കാക്കകൾ മലയണ്ണാന് ചുറ്റും വലം വെച്ച് തുടങ്ങിയിരുന്നു.കാക്കകളുടെ ശല്ല്യം കൂടി വന്നതോടെ മലയണ്ണാൻ ഉയരംകൂടിയ മരച്ചില്ലകളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു