09 May 2024 Thursday

കുന്നംകുളത്ത് മധ്യവയസ്കനെ ബൈക്കില്‍ നിന്ന് ചവിട്ടി വീഴ്ത്തിയ സംഭവം: പ്രതി പിടിയില്‍

ckmnews


കുന്നംകുളം : ബൈക്കില്‍ പോവുകയായിരുന്ന മധ്യവയസ്കനെ ചവിട്ടി വീഴ്ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.


കുന്നംകുളം ഉരുളിക്കുന്ന് സ്വദേശി പാറക്കല്‍ വീട്ടില്‍ ജെയ്സന്‍ (44) നെയാണ് കുന്നംകുളം പോലീസ്‌ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.കുന്നംകുളം ഉരുളിക്കുന്ന് സ്വദേശി കിടങ്ങന്‍ വീട്ടില്‍ 60 വയസ്സുള്ള ബാബുവിനാണ് മര്‍ദ്ദനമേറ്റത്.